-സലാം പൊട്ടേങ്ങല്‍
"എടുക്കുന്ന സാധനങ്ങള്‍ പിടി തരാതെ ചിലപ്പോള്‍ എന്‍റെ കയ്യില്‍ നിന്ന് വീണുടയാറുണ്ട്"
കുട്ടി പറഞ്ഞു.
"എനിക്കും പറ്റാറുണ്ട് അതൊക്കെ"
വൃദ്ധന്‍ കുട്ടിക്ക് സാന്ത്വനം പകര്‍ന്നു.
"ഞാന്‍ ചിലപ്പോള്‍ ഉറക്കത്തില്‍ മുള്ളാറുണ്ട്"
കുട്ടി വിഷാദത്തോടെ പകുതി മന്ത്രിച്ചു
"ഈയിടെയായി ഇത് എനിക്കും സംഭവിക്കാറുണ്ട്"
വൃദ്ധന്‍ ചിരിച്ചു.
"ഞാന്‍ ഇടയ്ക്കിടെ കരയാറുണ്ട്" കുട്ടി പരിദേവനം കൊണ്ടു.
"ഞാനും" വൃദ്ധന്‍ പ്രതിവചിച്ചു .
"പക്ഷെ ഏറ്റവും സങ്കടം എനിയ്ക്ക്", കുട്ടി ഗദ്ഗദ കണ്ഠനായി, " മുതിര്‍ന്നവര്‍ എന്നെ, ഞാന്‍ പറയുന്നതിനെ ഗൌനിക്കാത്തതിലാണ്"
വൃദ്ധന്‍ ദുര്‍ബലമായ തന്‍റെ കൈകള്‍ കൊണ്ട് കുട്ടിയെ അധികമായൊരാശ്ലേഷത്തിലമര്‍ത്തി.
"നീ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്"
No comments:
Post a Comment